ഷൂട്ടിങ്ങിനിടെ വീണ്​ സംവിധായകൻ ചേരന്​ തലക്ക്​ പരിക്ക്

ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ കാൽതെറ്റിവീണ്​ നടനും സംവിധായകനുമായ ചേരന്​ തലക്ക്​ പരിക്കേറ്റു. വ്യാഴാഴ്​ച രാവിലെ ഡിണ്ടുഗലിൽ നന്ദ പെരിയസാമിയുടെ സംവിധാനത്തിൽ ഗൗതം കാർത്തിക്കിനൊപ്പം 'ആനന്ദം വിളയാടും വീട്​' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്​ സംഭവം.

നിർമാണത്തിലിരിക്കുന്ന വീടി​െൻറ മുകളിൽനിന്നാണ്​ വീണത്​. തലക്കേറ്റ മുറിവിൽ എട്ട്​ തുന്നലുകളുണ്ടെങ്കിലും ഗുരുതരമല്ല. വൈകീ​േട്ടാടെ ഷൂട്ടിങ്​ അവസാനിപ്പിച്ച്​ ടീം ചെന്നൈയിലേക്ക്​ മടങ്ങി. 'ഒാ​േട്ടാഗ്രാഫ്' എന്ന സിനിമയിലൂടെയാണ്​ ചേരൻ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്​. 

Tags:    
News Summary - Actor-director Cheran injured in film shoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.