അഭിനന്ദൻ എന്ന വാക്കിന്​ ഇനി പുതിയ അർഥം -മോദി

ന്യൂഡൽഹി: വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാൻ തിരികെയെത്തിയതിന്​ പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി പ്രധാനമ​ന്ത്രി ന​രേന്ദ്രമോദി. അഭിനന്ദനെ തിരികെയെത്തിക്കാൻ കഴിഞ്ഞത്​ ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന്​ മോദി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഒാരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ തുടർന്ന്​ അഭിനന്ദൻ എന്ന സംസ്​കൃത വാക്കിന്​ പുതിയ അർഥം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ എന്നാൽ ഇനി ഇൗ വാക്കിന്​ പുതിയ അർഥം ഉണ്ടാവുമെന്നും മോദി പറഞ്ഞു.

പാകിസ്​താൻ സൈന്യത്തി​​െൻറ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദനെ കഴിഞ്ഞ ദിവസമാണ്​ ഇന്ത്യക്ക്​ വിട്ടുനൽകിയത്​. ഇന്ത്യൻ അതിർത്തി ലംഘിച്ചെത്തിയ പാകിസ്​താ​​െൻറ എഫ്​ 16 വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടയിലാണ്​ അഭിനന്ദൻ പാകിസ്​താ​​െൻറ പിടിയിലായത്​.

Tags:    
News Summary - Abhinandan Will Acquire New Meaning Now, Says PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.