ആരുഷി കേസ്​: വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹേംരാജി​െൻറ ഭാര്യയുടെ ഹരജി

ന്യൂഡൽഹി: ആരുഷി ഇരട്ട കൊലപാതക കേസിൽ അലഹബാദ്​ ഹൈകോടതി വിധിക്കെതിരെ ഹേംരാജി​​െൻറ ഭാര്യ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു . ആരുഷി കൊലപാതക കേസിൽ ദമ്പതികളായ രാജേഷ്​ തൽവാറിനെയും നുപുർ തൽവാറിനെയും വെറുതെ വിട്ട വിധിക്കെതിരെയാണ്​ കോടതിയിൽ ഹരജി. 

ഉത്തർപ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുർ തൽവാർ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തൽവാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ്​ തൽവാർ ദമ്പതികളെ ​കോടതി വെറുതെ വിട്ടത്​.  
2008ലാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. 2013ൽ സി.ബി.​െഎ കോടതി ഇരുവരെയും ജീവപര്യന്തം തടവിന്​ ശിക്ഷിച്ചുവെങ്കിലും അലഹബാദ്​ ഹൈകോടതി വെറുതെ ​വിടുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു ഹൈകോടതിയുടെ നടപടി.

Tags:    
News Summary - Aarushi murder case: Hemraj’s wife challenges Talwars acquittal in Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.