എ.എ.പി എം.എൽ.എ അമാനുല്ല ഖാൻ തെറ്റായ വിവരം ട്വീറ്റ്​ ചെയ്​തുവെന്ന്​ ആരോപണം

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി എം.എൽ.എ അമാനുല്ല ഖാൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട്​ ട്വിറ്ററിലൂടെ തെറ്റായ വിവരം പങ്കു​െവച്ചതായി ആരോപണം. സോണിയ വിഹാറിലെ ദരിദ്ര കുടുംബത്തി​​​െൻറ വീട് കലാപകാരികൾ അഗ്​നിക്കിരയാക്കിയെന്നും ഡൽഹി കത്തിക്കുന്നത് എപ്പോൾ അവസാനിക്കുമെന്നുമായിരുന്നു വിഡിയോ സഹിതം അമാനുല്ല ഖാ​​​െൻറ ട്വീറ്റ്​.

ഇത്​ തെറ്റായ വിവരമാണെന്നാണ്​ ആരോപണം. ഡൽഹിയിൽ നടക്കുന്ന കലാപവുമായി തീ പിടിത്തത്തിന്​ ബന്ധമില്ലെന്ന്​ അഗ്​നിശമന സേന വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്​. അത്​ സാധാരണ നിലയിലുള്ള ഒരു കോൾ ആയിരുന്നെന്നും അഞ്ച്​ ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

ഡൽഹി പൊലീസ്​ വിഷയം പരിശോധിക്കുകയാണ്​. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 42 പേർ മരിച്ചിട്ടുണ്ട്​.

Tags:    
News Summary - AAP MLA Amanatullah khan tweets misinformation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.