സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കുന്നത്​ ക്രിമിനൽ കുറ്റമാക്കണമെന്ന്​ സ്​നോഡൻ

ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ക്രിമിനൽ കുറ്റമാക്കണമെന്ന്​ മുൻ സി.ഐ.എ ഉദ്യോഗസ്ഥനും കംപ്യൂട്ടർ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. ട്വിറ്ററിലാണ്​ സ്​നോഡ​​​െൻറ പ്രതികരണം. സേവനങ്ങൾക്കുള്ള അനുചിതമായ വഴിയാണ്​ ആധാർ എന്നായിരുന്നു സ്​നോഡ​​​െൻറ ട്വീറ്റ്​. 

ഇന്ത്യൻ ചാര സംഘടന ‘റോ’യുടെ മുൻ ​മേധാവിയായിരുന്ന കെ.സി വർമയുടെ ഒാൺലൈൺ ലേഖനവുമായി ബന്ധപ്പെട്ടാണ്​​​ സ്​നോഡ​​​െൻറ പ്രതികരണം. ‘മുൻ ഇൻറലിജൻസ്​ മേധാവികളും ഞാനും പറഞ്ഞിരുന്ന കാര്യം ഇന്ത്യയുടെ റോ ഉദ്യോഗസ്​ഥനും അംഗീകരിച്ചിരിക്കുന്നു. ആധാർ, ബാങ്കുകളും ടെലികോമുകളുമടക്കമുള്ളവർ ചൂഷണം ചെയ്യുകയാണെന്നും എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നത്​ ക്രിമിനൽ കുറ്റമാണെന്നും’ മുൻ റോ ഉദ്യോഗസ്​ഥൻ പറയുന്നതായാണ്​ സ്​നോഡ​​​െൻറ ട്വീറ്റ്​.

ആധാറുമായി ബന്ധപ്പെട്ട സ്​നോഡ​​​െൻറ ഇൗ മാസത്തെ മൂന്നാമത്തെ ട്വീറ്റാണിത്​. 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകക്ക്​ അവാര്‍ഡ് നൽകണമെന്ന്​ സ്​നോഡൻ മുമ്പ്​ ട്വീറ്റ്​ ചെയ്​തിരുന്നു. ട്രിബ്യൂണ്‍ ദിനപത്രമായിരുന്നു അന്വേഷണാത്മക വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

സർക്കാർ നീതിയിൽ ഉത്‌കണ്‌ഠാകുലരാണെങ്കിൽ , ദശലക്ഷകണക്കിന്​ ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഇൗ നയത്തിൽ മാറ്റം വരുത്തണം. അതിന്​ ഉത്തരവാദികളായവരെ അറസ്​റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്ന്​ വിളിക്കാമെന്നുമായിരുന്നു സ്​നോഡ​​​െൻറ  ട്വീറ്റ്​.

Tags:    
News Summary - Aadhaar card linking must be criminalized Snowden - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.