മലാഗ: സ്പെയ്നിലെ മലാഗയിൽ അമിതമായി മദ്യപിച്ച യുവതി മെട്രോ റെയിൽ ട്രാക്കിലൂടെ കാറോടിച്ചു. ഒരു മൈലോളം കാർ ട്രാക്കിലൂടെ ഓടിയെങ്കിലും ട്രെയിൻ വരാത്തതിനാൽ അപകടം ഒഴിവായി. കാറിൻ്റെ മൂന്ന് ടയറുകളം പഞ്ചറായി വാഹനം നിന്നപ്പോൾ പുറത്തിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലാണിപ്പോൾ. 25 വയസ്സ് തോന്നിക്കുന്ന യുവതി ഓടിച്ച കാറാണ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് റെയിൽ ട്രാക്കിൽ കയറിയത്. ഒരു ടണലിൻ്റെ പ്രവേശന കവാടത്തിന് തൊട്ടുമുന്നിലാണ് കാർ നിന്നത്. സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മെട്രോ ട്രെയിൻ ഗതാഗതം നിർത്തിവെച്ചെന്ന് യൂറോ വീക്ക്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മലാഗ മെട്രോ സെക്യൂരിറ്റി ഗാർഡ് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് വാഹനം നീക്കി യുവതിയെ അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വാഹനമേടിച്ചതിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.