അഹമ്മദ് നഗർ: എട്ടുവയസുകാരെൻറ കഴുത്തിൽ അധ്യാപകൻ വടി കൊണ്ട് കുത്തിയതിനെ തുടർന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകർന്നു. കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതിരുന്നതിനാണ് അധ്യാപകൻ കുട്ടിക്ക് ശിക്ഷ നൽകിയത്. മഹാരാഷ്ട്രയിലെ പിംപാൽഗണിലാണ് സംഭവം. കുഞ്ഞിന് സംസാര ശേഷിയും നഷ്ടപ്പെട്ടു.
ക്ലാസിൽ വെച്ച് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞ് ചുമച്ച് ചോരതുപ്പുകയും തൊണ്ടയിൽ നിന്ന് രക്തമൊലിക്കുകയും ചെയ്തതോടെ സഹപാഠികൾ കരഞ്ഞ് ബഹളം വെച്ചു. തുടർന്ന് സ്കൂൾ അധികൃതർ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞിനെ ദ്രോഹിച്ചതിന് പ്രതിക്കെതിരെ കുറ്റംചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.