ആഗ്ര-ലഖ്​നോ എക്​സ്​പ്രസ്​ വേയിൽ ബസ്​ ട്രക്കിലിടിച്ച്​ ഏഴുമരണം

ലഖ്​നോ: ഉത്തർപ്രദേശിലെ മെയ്​ൻപുരിനു സമീപം ആഗ്ര-ലഖ്​നോ എക്​സ്​പ്രസ്​വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരി ച്ചു. 34പേർക്ക്​ പരിക്കേറ്റു. എക്​സ്​പ്രസ്​വേയിൽ ബസ്​ ട്രക്കിലേക്ക്​ ഇടിച്ചുകയറിയാണ്​ അപകടമുണ്ടായത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്നയുടൻ നാട്ടുകാരും പൊലീസും ചേർന്ന്​ രക്ഷാപ്രവർത്തനം നടത്തി. ക്രെയ്​നിൻെറ സഹായത്തോടെ മൃതദേഹങ്ങൾ മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏപ്രിൽ 11നും ആഗ്ര-ലഖ്​നോ എക്​സ്​പ്രസ്​വേയിൽ അപകടമുണ്ടായിരുന്നു. കാർ ട്രക്കിൽ ഇടിച്ചു കയറി എട്ടുപേർ അന്ന്​ കൊല്ല​െപ്പട്ടിരുന്നു.

Tags:    
News Summary - 7 killed, 34 injured in road accident - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.