യു.പിയിൽ കോവിഡ്​ മരുന്നെന്ന്​ പറഞ്ഞ്​ ന്യുമോണിയ മരുന്നുകൾ പത്തിരട്ടി വിലക്ക്​ വിറ്റ ആരോഗ്യപ്രവർത്തകർ അറസ്​റ്റിൽ

നോയിഡ: യു.പിയിൽ കോവിഡ്​ മരുന്നെന്ന്​ പറഞ്ഞ്​ ന്യുമോണിയ മരുന്നുകൾ വിൽപ്പന നടത്തിയ ഏഴംഗ സംഘം അറസ്​റ്റിൽ. കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന ആൻറി വൈറൽ ഡ്രഗ്​ ആയ റെംഡെസിവർ എന്ന്​ പറഞ്ഞാണ്​ രോഗിക്കൾക്ക്​ ന്യൂമോണിയ ചികിത്സക്കുപയോഗിക്കുന്ന ​മരുന്നുകൾ വിറ്റത്​. റെംഡെസിവർ എന്ന ലേബലിൽ കുപ്പികളും കവറുകളും വ്യാജമായി ഉണ്ടാക്കി അതിൽ ന്യൂമോണിയ മരുന്ന്​ നിറച്ചാണ്​ വിൽപന നടത്തിയിരുന്നത്​.

കോവിഡ്​ രോഗികൾ കുതിച്ചുയരുന്ന യോഗി ആദിത്യനാഥി​െൻറ യു.പിയിൽ അവശ്യമരുന്നുകളും ചികിത്സകളും ലഭിക്കാതെ മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയർന്നതോടെ മരുന്നിന്​ നെ​ട്ടോട്ടമോടുന്ന​ ജനങ്ങളാണ്​ പറ്റിക്കലിനിരയായത്​.

ഡൽഹിയിലെ ആശുപത്രികളിലെ നഴ്​സുമാരും, മരുന്നു കമ്പനികളുടെ മെഡിക്കൽ റെപ്പുമാരുമടക്കം ചേർന്നാണ്​ കോവിഡ്​ രോഗികളെ വഞ്ചിച്ചത്​. ബുണ്ടി സിങ്​, മുസിർ, ദീപാൻഷു എന്ന ധർമവീർ വിശ്വകർമ, സൽമാൻ ഖാൻ, ഷാരുഖ്​ അലി, അസ്​ഹറുദ്ദീൻ, അബ്​ദുറഹ്​മാൻ എന്നിവരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

പരമാവധി 3500 നും 5000 രൂപക്കും ഇടയിലാണ്​ റെംഡെസിവർ മരുന്നി​െൻറ വിപണി വില. റെംഡെസിവർ എന്ന പേരിൽ വിറ്റ ന്യൂമോണിയ മരുന്നിന്​ 40,000 മുതൽ 45,000 രൂപക്കാണിവർ വിറ്റതെന്ന്​ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവിജയ് സിംഗ് പറഞ്ഞു. വ്യാജ റിംഡെസിവർ മരുന്നുകളും 140 കുപ്പികളും 2.45 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പൊലീസ്​​ കണ്ടെടുത്തു.

​നിലവിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ ഡിമാൻറുള്ള മരുന്നുകളിലൊന്നാണ്​ റെംഡെസിവർ. ഇത്​ മാർക്കറ്റിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ്​ പൊലീസും ആരോഗ്യവകുപ്പും പറയുന്നത്​.

ഡൽഹിയിലെ ആശുപത്രികളിലെ നഴ്​സിംഗ്​ സ്​റ്റാഫായി പ്രവർത്തിക്കുന്നവരും മരുന്നുകമ്പനികളുടെ മെഡിക്കൽ റെപ്പുകളായ പ്രതികൾ ആശുപത്രികളിലും ഫാർമസികളും ​റെംഡെസിവർ ആവശ്യപ്പെട്ട്​ വരുന്നവരെ കണ്ടെത്തിയാണ്​ ന്യൂമോണിയ മരുന്നിനെ റെംഡെസിവർ എന്ന പേരിൽ വിറ്റത്​.അവരുടെ തൊഴിൽ ഐ.ഡികൾ ഉപയോഗിച്ചാണ് ഇവർ ​ആവശ്യക്കാരെ  വിശ്വസിപ്പിച്ചത്​.

Tags:    
News Summary - 7 Arrested For Selling Pneumonia Injections As Remdesivir In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.