ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ അറുപതുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ജയ്നുൾ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച മുഹമ്മദിന്‍റെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മധുര പലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടിൽ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികൾക്കു അഞ്ച് രൂപ വീതം നൽകുകയും ഭീഷണിപ്പെടുത്തകയും ചെയ്തു.
എന്നാൽ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചുവയസുകാരി മാതാവിനോട് ഒരാൾ ഉപദ്രവിച്ചതായി പറഞ്ഞു. കൂട്ടുകാരിയെയും പീഡിപ്പിച്ച വിവരം കുട്ടി തുറന്നു പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.