മുൻ നിര ​​ഐ.ഐ.ടികളിൽ നിന്ന്​ കൊഴിഞ്ഞു പോകുന്നവരിൽ 60 ശതമാനവും സംവരണ വിഭാഗക്കാർ

ന്യൂഡൽഹി: രാജ്യത്തെ മുൻനിര സാ​ങ്കേതിക വിദ്യാഭ്യാസ സ്​ഥപാനങ്ങളായ ഏഴ്​ ​ഐ.ഐ.ടികളിൽ നിന്ന്​ കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളിൽ 60 ശതമാനത്തിലധികവും പിന്നാക്ക സംവരണ വിഭാഗക്കാർ. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ കൊഴിഞ്ഞു പോയവരുടെ കണക്കുകൾ രാജ്യസഭയിൽ വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചപ്പോഴാണ്​ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്​. കൊഴിഞ്ഞു പോകുന്ന സംവരണ വിഭാഗങ്ങളിൽ പകുതിയിലധികവും പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്​. കേരളത്തിൽ നിന്നുള്ള എം.പി എം ശിവദാസന്‍റെ ചോദ്യത്തിന്​ മറുപടിയായാണ്​ ​കൊഴിഞ്ഞു പോക്ക്​ കണക്ക്​ രാജ്യസഭയിൽ അറിയിച്ചത്​.

ബിരുദ ​േകാഴ്​സുകളിലെ കൊഴിഞ്ഞു പോക്കിന്‍റെ കണക്കിലാണ്​ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്​്. ദേശീയ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏഴ്​ സ്​ഥാപനങ്ങളിലെ സ്​ഥിതിയാണിത്​. മുൻ നിര വിദ്യാഭ്യാസ സ്​ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന്​ സാമൂഹിക പ്രവർത്തകരും ആക്​ടിവിസ്റ്റുകളും നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതിനിടയിലാണ്​ കൊഴിഞ്ഞു പോക്കിന്‍റെ കണക്കുകൾ പുറത്തുവരുന്നത്​.

ഗുവാഹതി ഐ​.ഐ.ടിയിലെ കോഴ്​സിനിടയിൽ കൊഴിഞ്ഞു പോയവരിൽ 88 ശതമാനവും സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്​. അതിൽ തന്നെ നാലിൽ മൂന്ന്​ ആളുകളും പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്​.

ഡൽഹി ​ഐ.ഐ.ടിയിൽ നിന്ന് അഞ്ചു വർഷത്തിനിടെ​ കൊഴിഞ്ഞു പോയവരിലെ 76 ശതമാനവും സംവരണ വിഭാഗത്തിൽ നിന്നുള്ളവരാണ്​. 50 ശതമാനത്തിലധികവും പട്ടിക വിഭാഗത്തിൽ നിന്നുള്ളവരുമാണ്​.

മുൻനിര സ്​ഥാപനമായ മ​ദ്രാസ്​ ​ഐ.ഐ.ടിയിൽ നിന്ന്​ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 പേരാണ്​ കൊഴിഞ്ഞുപോയത്​. അതിൽ ആറുപേരും പട്ടിക വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.

​ഐ.ഐ.ടി ഗൊരഖ്​പുരിൽ നിന്ന്​ അഞ്ചു വർഷത്തിനിടെ 79 വിദ്യാർഥികളാണ്​ കോഴ്​സ്​ വിട്ടത്​. അതിൽ 60 ശതമാനത്തിലധികവും സംവരണ വിഭാഗത്തിൽ നിന്നുള്ളവരാണ്​.

പട്ടിക ജാതി-പട്ടിക വർഗങ്ങളടക്കമുള്ള സംവരണ വിഭാഗങ്ങൾക്ക്​ ​ഐ.ഐ.ടികളിലുള്ള പ്രാതിനിധ്യത്തിന്​ ആപേക്ഷികമായല്ല കൊഴിഞ്ഞു പോക്കിന്‍റെ കണക്ക്​. വർധിത അളവിലുള്ള കൊഴിഞ്ഞുപോക്ക്​ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നു​ണ്ടെന്ന ആക്ഷേപം ശരിവെക്കുന്നതാണ്​.

അതേസമയം, മറ്റു സ്​ഥാപനങ്ങളിലേക്കും കോഴ്​സ​ുകളിലേക്കും മാറുന്നതാണ്​ കൊഴിഞ്ഞു പോക്കിന്‍റെ കാരണമെന്നും അത്​ വിവേചനം കാരണമല്ലെന്നുമാണ്​ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വിശദീകരിച്ചത്​.

Tags:    
News Summary - 60% of dropouts at 7 IITs from reserved categories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.