ന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിലായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കേസുകളാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. സുപ്രീംകോടതിയിൽമാത്രം 72,062 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യസഭയിൽ എ.എ. റഹിം ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഹൈകോടതികളിൽ 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്‌കോടതികളിലുമായി 4,19,79,353 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീംകോടതിയിൽ രണ്ട് ജഡ്ജിമാരുടെ ഒഴിവുകളും ഹൈകോടതികളിൽ 386 ഒഴിവുകളും, രാജ്യത്തുടനീളമുള്ള ജില്ല കോടതികളിലും മറ്റ് കീഴ്‌കോടതികളിലുമായി 5,343 ഒഴിവുകളും നിലവിലുണ്ടെന്നും മറുപടിയൽ വ്യക്തമാക്കുന്നു.
അലഹബാദ് ഹൈകോടതിയിലാണ് ഏറ്റവുമധികം ന്യായാധിപന്മാരുടെ ഒഴിവ് നിലവിലുള്ളത് -69 ഒഴിവുകൾ. പഞ്ചാബ്-ഹരിയാന, ബോംബെ ഹൈകോടതികളിൽ 39 വീതം ന്യായാധിപന്മാരുടെ ഒഴിവുകൾ നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.