Posted On
date_range Updated On
date_range കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ഭീകരരുമായുള്ള സൈനികരുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. പൂഞ്ച് ഭീകരാക്രണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ ലക്ഷ്യംവെച്ചാണ് ഓപ്പറേഷൻ .
രജൗരിയിലെ വനത്തിനുള്ളിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു ഓപ്പറേഷൻ തുടങ്ങിയത്. ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ അവർ സൈന്യത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
രണ്ട് സൈനികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേർ ആശുപത്രിയിൽവെച്ചാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.