ചെന്നൈ: തമിഴ്നാട്ടിൽ 28,508 കോടി രൂപ മുതൽമുടക്കിൽ 49 പുതിയ വ്യവസായ പദ്ധതികളിലൂടെ 83,482 പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാവുന്ന 35 ധാരണാപത്രങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിെൻറ സാന്നിധ്യത്തിൽ ഒപ്പിട്ടു.
ചെന്നൈ ഗിണ്ടിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി തങ്കം തെന്നരശു അധ്യക്ഷത വഹിച്ചു. കാപിറ്റൽ ലാൻഡ്, അദാനി, ജെ.എസ്.ഡബ്ലിയു ഉൾപ്പെടെയുള്ള കമ്പനികളാണ് പുതിയ സംരംഭങ്ങൾ തുടങ്ങുന്നത്. പുതിയ വ്യവസായ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.