കശ്​മീരിൽ തീവ്രവാദി വെടിവെപ്പ്​: കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ പ്രദേശവാസികൾക്ക്​ നേരെ തീവ്രവാദികളുടെ വെടിവെപ്പ്. ദാൻഗര്‍പുരയിലാണ് വെടിവെപ്പ്​ നടന്നത്​. രണ്ടു വയസുള്ള ഉസ്​മ ജാൻ എന്ന പെണ്‍കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.

ദാൻഗര്‍പുരയിലെ പഴവ്യാപാരിയുടെ കുടുംബത്തിന്​ നേരെയാണ്​ വെടിവെപ്പുണ്ടായത്​. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. ​പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തീവ്രവാദ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ​ കടകൾ അടച്ചിടാൻ പൊലീസ്​ നിർദേശം നൽകിയിരുന്നു.

അതിർത്തിയിൽ വീണ്ടും പാക്​ വെടിവെപ്പ്​

ജ​മ്മു: ക​ശ്​​മീ​രി​ൽ പൂ​ഞ്ച്​ ജി​ല്ല​യി​ലെ നി​​യ​ന്ത്ര​ണ രേ​ഖ​യി​ൽ ക​രാ​ർ ലം​ഘി​ച്ച്​ പാ​കി​സ്​​താ​ൻ ഭാ​ഗ​ത്തു​നി​ന്നു ശ​നി​യാ​ഴ്​​ച വെ​ടി​വെ​പ്പു​ണ്ടാ​യി. ഒ​രാ​ഴ്​​ച ഇ​ട​വേ​ള​യി​ലാ​ണ് ചെ​റു തോ​ക്കു​ക​ളും മോ​ർ​ട്ടാ​റു​ക​ളും ഉ​പ​യോ​ഗി​ച്ച്​​ വീ​ണ്ടും പാ​ക്​ പ്ര​കോ​പ​നം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ​ ഇ​ന്ത്യ​ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ​താ​യും വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - 4 Injured In Firing By Terrorists In J&K's Sopore - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.