Posted On
date_range Updated On
date_range ഗ്യാസ് ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ദേശീയപാതയിൽ ഗ്യാസ് ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു. കൂട്ടിയിടിച്ച ശേഷം ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. ഇ
ടിയുടെ ആഘാതത്തിൽ ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് തീപടർന്നതോടെ അപകടസ്ഥലത്തുകൂടെ പോവുകയായിരുന്ന രണ്ട് വാഹനങ്ങൾക്കുംസമീപത്തുള്ള വീടുകൾക്കും ചില ഷേകപ്പുകൾക്കും തീപിടിച്ചു.
സംഭവം നടന്നയുടൻ അഗ്നിശമന സേന രംഗത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. കലക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.