നഴ്​സുമാർ ഉൾപ്പെടെ എയിംസി​െല 30 ആരോഗ്യപ്രവർത്തകകർ ക്വാറ​ൈൻറനിൽ

ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പതോളം ആരോഗ്യ പ്രവർത്തകർ ക്വാറ​ൈൻറനിൽ. ന ്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ ്​ ഇ​ദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നാവരെ നിരീക്ഷണത്തിലാക്കിയത്​.

കാർഡിയോ- ന്യൂറോ സ​​െൻററിൽ പ്രവേശിപ്പിച്ച രോഗിക്ക്​ പിന്നീട്​ ശ്വാസതടസമുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതോടെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​്​. ഇയാൾ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞതോടെ പരിചരിച്ച ഡോക്​ടർമാർ ഉൾപ്പെടെയുള്ളവർക്ക്​ സമ്പർക്ക്​ വിലക്ക്​ ഏർപ്പെടുത്തി നിരീക്ഷണത്തിലേക്ക്​ മാറ്റുകയായിരുന്നു.

എന്നാൽ, ആർക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന്​ അധികൃതർ അറിയിച്ചു. വൈറസ്​ ബാധ സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ റസിഡൻറ്​ ഡോക്ടർക്കും ഗർഭിണിയായ ഭാര്യക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട്​ എയിംസിൽ ​പ്രവേശിപ്പിക്കുകയും ഐസൊലേഷൻ വാർഡിൽ വെച്ചു തന്നെ ഗർഭിണിയായ സ്​ത്രീയുടെ പ്രസവമെടുക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - 30 Health Workers At AIIMS Quarantined As Patient Tests COVID-19 Positive - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.