എംപറര്‍ വിമാന ഇടപാട്; 5.5 മില്യണ്‍ ഡോളര്‍ ഇടനിലക്കാരന്‍ കൈപ്പറ്റിയെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: വിദേശത്തുനിന്നു 208 മില്യണ്‍ യു.എസ് ഡോളര്‍ മുടക്കി വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ ഇടനിലക്കാരന്‍ 5.5 മില്യണ്‍ യു.എസ് ഡോളര്‍ അനധികൃതമായി കൈപ്പറ്റിയെന്ന് അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം കണ്ടത്തെിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടത്തെിയതോടെ അന്വേഷണത്തിനു നിര്‍ണായകമായ തെളിവുകളാണ് ലഭിച്ചതെന്നും സി.ബി.ഐ സൂചന നല്‍കി. ഇടനിലക്കാരന്‍െറ പേരോ രാജ്യമോ വെളിപ്പെടുത്താന്‍ തയാറായില്ളെങ്കിലും ബ്രസീലിലെ വിമാന നിര്‍മാണക്കമ്പനിയുമായി ഇടപാട് ഉറപ്പിക്കുന്നതിനായി 5.5 മില്യണ്‍ യു.എസ് ഡോളര്‍ (എകദേശം 36 കോടി രൂപ) കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് കണ്ടത്തെിയത്.

വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കുന്ന കേസില്‍ ഇതുവരെ പ്രഥമദൃഷ്ട്യാലുള്ള തെളിവുകള്‍മാത്രം രേഖപ്പെടുത്തിയ എഫ്.ഐ.ആര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 2008ലാണ് അത്യാധുനിക റഡാര്‍ സംവിധാനവും എയര്‍ബോണ്‍ സിസ്റ്റവുമുള്ള മൂന്ന് ജെറ്റ് വിമാനങ്ങള്‍ പ്രതിരോധ വകുപ്പ് വാങ്ങിയത്. വിമാന ഇടപാടില്‍ ഇന്ത്യയോടും സൗദിഅറേബ്യയോടും ഇടനിലക്കാരന്‍ കൈക്കൂലി വാങ്ങിയത് സംബന്ധിച്ച വാര്‍ത്ത ഈയിടെ ബ്രസീലിലെ ഒരു പത്രം പുറത്തിവിട്ടിരുന്നു. ഈ ഇടനിലക്കാരനാവട്ടെ ഇന്ത്യയുമായുള്ള ഇടപാടുകളില്‍ പ്രതിരോധവകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയ ആളാണെന്നും സൂചനയുണ്ട്. ഇന്ത്യയുമായുള്ള ഇടപാടില്‍ ബ്രിട്ടീഷുകാരനായ പ്രതിരോധ ഇടനിലക്കാരനാണ് കൈക്കൂലി വാങ്ങിയതെന്ന് ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനക്കമ്പനി 2010 മുതല്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്‍െറ അന്വേഷണപരിധിയിലാണ്. വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം എട്ടോളം രാജ്യങ്ങളിലേക്കാണ് വ്യാപിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.