ദാദ്രി കൊലക്ക് ഒരാണ്ട്: അഖ് ലാഖിന്‍െറ കുടുംബം പശുവിനെ കൊന്നിട്ടില്ലെന്ന്​ പൊലീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് സംഘ്പരിവാര്‍ ആക്രമികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖും കുടുംബവും പശുവിനെ കൊന്നിട്ടില്ളെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് പശുവിനെ കൊന്നതിന് തെളിവില്ളെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ബലിപെരുന്നാളിന് വീട്ടുകാരെല്ലാം നോക്കിനില്‍ക്കെ അഖ്ലാഖിന്‍െറ  സഹോദരന്‍ ജാന്‍ മുഹമ്മദ് പശുക്കിടാവിനെ അറുത്തുവെന്ന് ദാദ്രി ബിഷാരയിലെ സുരജ്പാല്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തത്തെി പലവട്ടം പരിശോധന നടത്തി. എന്നാല്‍, മണ്ണില്‍ രക്തത്തിന്‍െറ അംശമോ മറ്റെന്തെങ്കിലും അവശിഷ്ടങ്ങളോ ഉണ്ടായിരുന്നില്ളെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. പശുവിനെ അറുക്കാന്‍ പാകത്തിനുള്ള കത്തികളോ ആയുധങ്ങളോ കണ്ടത്തൊനായില്ളെന്ന് സര്‍ക്കിള്‍ ഓഫിസര്‍ അനുരാഗ് സിങ്ങും പറയുന്നു.

ഉത്തര്‍പ്രദേശ് ഗോവധം തടയല്‍ നിയമപ്രകാരം അറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍, രക്തം, അസ്ഥി അവശിഷ്ടങ്ങള്‍, ഇറച്ചി എന്നിവയിലേതെങ്കിലും കണ്ടത്തെിയാലേ കുറ്റം തെളിയിക്കാനാകൂ. തെളിവിന്‍െറ കണികപോലും ഇല്ലാത്തതിനാലാണ് കുറ്റപത്രം നല്‍കേണ്ട എന്നു തീരുമാനിച്ചതെന്ന് സിങ് വ്യക്തമാക്കി. പരാതിയില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അവ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താനില്ളെന്ന് അറിയിച്ചു. എന്നാല്‍, ഈ കാര്യം അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കും. അഖ്ലാഖ് വധക്കേസ് അട്ടിമറിക്കാനും തങ്ങളെ സമ്മര്‍ദത്തിലാക്കാനുമാണ് കേസ് കെട്ടിച്ചമച്ചതെന്ന് അഖ്ലാഖിന്‍െറ കുടുംബം ആരോപിച്ചിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ അലഹബാദ് ഹൈകോടതിയിലും അപേക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28ന് രാത്രിയാണ് ഗ്രാമക്ഷേത്രത്തിലെ സ്പീക്കറിലൂടെ മുഴങ്ങിയ ആഹ്വാനംകേട്ടത്തെിയ ആക്രമികള്‍ വാതില്‍ തല്ലിപ്പൊളിച്ച് വീട്ടില്‍ കടന്ന് അഖ്ലാഖിനെ അടിച്ചുകൊന്നത്. തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ മകന്‍ ഡാനിഷ് ഏറെക്കാലം ആശുപത്രിയിലായിരുന്നു. ഇന്ത്യന്‍ വ്യോമസേനാ മേധാവി ഒരുക്കിനല്‍കിയ വീട്ടിലാണ് അഖ്ലാഖിന്‍െറ ഉമ്മയും വിധവയും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.