ജിഗ്​നേഷ്​ മേവാനി വീട്ടുതടങ്കലിൽ

അഹമ്മദാബാദ്​: ഗുജറാത്ത്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത ദളിത്​ സാമൂഹ്യ ​പ്രവർത്തകൻ ജിഗ്​നേഷ്​ മേവാനി വീട്ടുതടങ്കലിൽ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇടതു സംഘടനകളോടൊത്ത് ദലിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തി​യപ്പോഴാണ്​ മേവാനിയെ പൊലീസ് സംഘം കൂട്ടിക്കൊണ്ടുപോയത്​. വീട്ടുതടങ്കലിലാണെന്ന് ജിഗ്​നേഷ്​ മേവാനി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സാങ്കേതികമായി പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും വീട്ടുതടങ്കലിലാണ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് ടീമിൻെറ നിരീക്ഷണത്തിലാണ് താനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട്​ ദിവസത്തെ സന്ദർശന​ത്തിന്​ ഗുജറാത്തിലെത്തുന്നതിന്​ മണിക്കൂറികൾക്ക്​ മുമ്പാണ്​ ജിഗ്​നേഷി​നെ കസ്​റ്റഡിയിലെടുത്തത്​. ജിഗ്​നേഷി​നെ അന്യായമായി തടവിൽവെക്കുന്ന പൊലീസ് നടപടിക്കെതിരെയുള്ള ക്യാമ്പയി​െൻറ ഭാഗമായി  ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പർ ദലിത് സംഘടനകള്‍ പുറത്തുവിടുകയും #freejigneshmevani എന്ന ഹാഷ്​ ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിക്കുകയും ചെയ്​തിരുന്നു​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.