പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് ഏറ്റുമുട്ടൽ; മൂന്നു മരണം

ബിജ്നോർ: ഉത്തർപ്രദേശിൽ രണ്ടു സമുദായത്തിലെ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കമാണ് കൂട്ട ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം.

വെടിയേറ്റാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാൾ വെടിവെച്ചതെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും യു.പി പൊലീസ് മേധാവി ജാവേദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

സംഘർഷവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് നിന്ന് ആറു പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.