അര്‍ഥശൂന്യമായ പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് ഗീലാനി

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ അധികാരികളുമായുള്ള ചര്‍ച്ചയെയല്ല താന്‍ എതിര്‍ത്തതെന്നും മറിച്ച് അവരുടെ അര്‍ഥശൂന്യമായ പ്രവര്‍ത്തനങ്ങളോടാണ് വിയോജിപ്പെന്നും ഹുര്‍റിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി. ബുദ്ഗാം ജില്ലയിലെ പാന്‍സാനില്‍ നടന്ന പൊതുപരിപാടിയെ ഫോണിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നാലുദിവസം മുമ്പ് സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ചതിന്‍െറ കാരണം അദ്ദേഹം വ്യക്തമാക്കിയത്.

താഴ്വരയില്‍ സമാധാനത്തിന് ആരുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, അര്‍ഥശൂന്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനില്ല. അതുകൊണ്ടാണ് സര്‍വകക്ഷി സംഘത്തിനുമുന്നില്‍ വാതില്‍ കൊട്ടിയടച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്രവും സംസ്ഥാനത്തെ ബി.ജെ.പി-പി.ഡി.പി ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.