ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ്

ചണ്ഡിഗഢ്: ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ്. ഡൽഹിയിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള മനേസറിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ഡൽഹി, ചണ്ഡിഗഢ്, റോത്തക്ക്, എന്നിവടങ്ങളിലായി 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും സി.ബി.ഐ സംഘം റെയ്ഡ് നടത്തി.

2004നും 2009നും ഇടക്ക് മനേസറിൽ 400 ഏക്കർ ഭൂമി സ്വകാര്യ ബിൽഡിംഗ് സ്ഥാപനത്തിന് പതിച്ച് കൊടുത്തത് വഴി സർക്കാരിന് വൻ നഷ്ടമുണ്ടായി എന്നതാണ് കേസ്.

പത്ത് വർഷം ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്നു ഭൂപീന്ദർ ഹൂഡ. സോണിയാഗാന്ധിയുടെ മരുമകനായ റോബർട്ട് വാദ്രയുടെ അനധികൃത ഭൂമി ഇടപാടുകേസിലും ഹൂഡ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.