??????????? ??????????? ????????

അമേരിക്കയില്‍ നിന്ന് ആളില്ലാ വിമാനം ചര്‍ച്ച അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി:  അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവെ, അമേരിക്കയില്‍നിന്ന് ആളില്ലാ സൈനിക നിരീക്ഷണ വിമാനം സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യ സജീവമാക്കി.  ബറാക് ഒബാമ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിനുമുമ്പ് കരാറിലത്തൊനാണ് നീക്കം.  അമേരിക്കന്‍ നിര്‍മിത പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ വിമാനങ്ങള്‍ 22 എണ്ണം സ്വന്തമാക്കാനുള്ള താല്‍പര്യം കഴിഞ്ഞ ജൂണില്‍ ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു.  

ഉയര്‍ന്ന മലനിരകളില്‍ പറന്ന് കൃത്യമായി നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ എന്ന കൊച്ചുവിമാനത്തിന്‍െറ സവിശേഷത. ഇത് വിദൂര നിയന്ത്രണ സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ സൈന്യം  ഉപയോഗിക്കുന്ന  ഡ്രോണുകളെക്കാള്‍ കാര്യക്ഷമത കൂടിയതാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍. നിയന്ത്രണ രേഖക്കപ്പുറത്ത് പാക് മണ്ണിലെ  ഭീകരക്യാമ്പുകളും  നുഴഞ്ഞുകയറ്റ ശ്രമങ്ങളും കണ്ടത്തൊന്‍ ഇത്തരം കൊച്ചുവിമാനങ്ങള്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകും.  

ഡ്രോണ്‍ ഇന്ത്യക്ക് നല്‍കാന്‍ അമേരിക്ക തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും  വരുംമാസങ്ങളില്‍ അന്തിമ ധാരണ രൂപപ്പെടുത്താന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി. 2017 ജനുവരിയിലാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത്. അതിനുമുമ്പ് കരാറില്‍ ഒപ്പിടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ നയങ്ങളില്‍ ഇന്ത്യക്ക് ഭീതിയുണ്ട്. അമേരിക്കയുടെ താല്‍പര്യത്തിന് മുന്തിയ പരിഗണനയെന്ന് വ്യക്തമാക്കിയ ട്രംപ് ആണ് ഒബാമയുടെ പിന്‍ഗാമിയാകുന്നതെങ്കില്‍  കരാര്‍ നീണ്ടുപോയേക്കും.  

അമേരിക്കയില്‍നിന്ന് ബില്യണ്‍ ഡോളറിന്‍െറ ന്യൂക്ളിയര്‍ റിയാക്ടര്‍ വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചയും  പുരോഗമിക്കുകയാണ്. ന്യൂക്ളിയര്‍ റിയാക്ടര്‍ ഓര്‍ഡര്‍ നല്‍കുന്നതിനുള്ള പ്രത്യുപകാരമായി ഡ്രോണ്‍ വിമാന ഇടപാടും നടക്കണമെന്ന നിലപാടാണ്  ഇന്ത്യ മുന്നോട്ടുവെച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.