അബൂദബി കിരീടാവകാശിയുടെ സന്ദര്‍ശനം ബന്ധം മെച്ചപ്പെടുത്തും –പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2017ലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായത്തെുന്ന അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്‍െറ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കിരീടാവകാശി പ്രധാനമന്ത്രിയുടെ സന്ദേശത്തിന് ട്വിറ്ററിലൂടെ തന്നെ മറുപടിയും അറിയിച്ചു. നിങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇന്ത്യാ രാജ്യം കൂടുതല്‍ സുസ്ഥിരതയും പുരോഗതിയും കൈവരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍  റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായത്തെുന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് അറിയിച്ചത്. ഇന്ത്യയുടെ സുപ്രധാന ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് മുഹമ്മദ് നഹ്യാന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ അറിയിച്ചു. ഇന്ത്യയും അബൂദബിയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ടെന്നും നയതന്ത്രബന്ധം ഇതോടെ വര്‍ധിച്ചതായും രാജകുമാരന്‍ അറിയിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ, സുരക്ഷാ ബന്ധങ്ങള്‍ക്ക് സന്ദര്‍ശനം കരുത്തേകുമെന്നാണ് കരുതുന്നത്. പാകിസ്താനുമായി അടുത്ത ബന്ധമുള്ള രാജ്യമെന്ന നിലയില്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാകിസ്താനെ നയതന്ത്രപരമായി കൂടുതല്‍ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും ഇതിലൂടെ ഇന്ത്യ കരുതുന്നുണ്ട്. കഴിഞ്ഞവര്‍ഷം യു.എ.ഇ സന്ദര്‍ശനത്തില്‍ ഭീകരവാദത്തിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.