മഹാരാഷ്ട്രയിലെ സൈനിക ആയുധശാലയിൽ പൊട്ടിത്തെറി: 16 മരണം

വാർധ: മഹാരാഷ്ട്രയിലെ പുൽഗാവിൽ സൈനിക ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 16 സൈനികർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. രണ്ട് ഓഫിസർമാരും 15 ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. ലഫ്.കേണൽ ആർ.എസ്. പവാർ, മേജർ മനോജ് കെ. എന്നിവരാണ് കൊല്ലപ്പെട്ട ഓഫിസർമാർ. പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീ പെട്ടെന്ന് വ്യാപിക്കുകയും നിരവധി ചെറിയ സ്ഫോടനങ്ങൾ ഉണ്ടായതായായും പ്രദേശവാസികൾ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സൈനിക കേന്ദ്രത്തില്‍നിന്ന് പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികാരികൾ അറിയിച്ചു. നാഗ്പുരില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.