പന്‍സാരെ വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി അട്ടിമറിക്ക് ശ്രമമെന്ന്

മുംബൈ: മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കര്‍ത്താവും സി.പി.ഐ നേതാവുമായ ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. ജല്‍ഗാവ്, രാജാറാംപുരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അമ്രിത് ദേശ്മുഖിനെയാണ് സ്ഥലം മാറ്റിയത്. തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സനസ്തയിലേക്ക് അന്വേഷണം നീളുകയും സംഘടനയുടെ പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്വാദ് അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. കേസ് അന്വേഷിക്കുന്നത് മഹാരാഷ്ട്ര സി.ഐ.ഡി ആണ്. ബോംബെ ഹൈകോടതി നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിന്‍െറ ഭാഗമാണ് അമ്രിത് ദേശ്മുഖ്. ദേശ്മുഖിനെ സ്ഥലം മാറ്റുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പന്‍സാരെയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹൈകോടതി ശാസന ഉണ്ടാകുമ്പോള്‍ മാത്രമല്ലാതെ കേസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്ത അവസ്ഥയാണ്. സ്ഥലം മാറ്റം കേസ് അട്ടിമറിക്കാനുള്ള പൊലീസിലെ ഉന്നതരുടെ ശ്രമമാണിതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്രിത് ദേശ്മുഖിനെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പന്‍സാരെയുടെ മകന്‍െറ ഭാര്യ മേധാ പന്‍സാരെ കോലാപ്പൂര്‍ മേഖലാ ഐ.ജി പ്രകാശ് മുട്ന്യാലിനെ കണ്ടു. ജില്ലാ പൊലീസ് സൂപ്രണ്ടിന് കത്തെഴുതുകയും ചെയ്തതായി അവര്‍ പറഞ്ഞു. 2015 ഫെബ്രുവരി 16ന് പ്രഭാതസവാരിക്കിടെ കോലാപ്പൂരിലെ വീടിനടുത്തുവെച്ച് മോട്ടോര്‍ സൈക്കിളിലത്തെിയ രണ്ട് അജ്ഞാതര്‍ ഗോവിന്ദ പന്‍സാരെയെ വെടിവെക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.