ബസില്‍ നിരീക്ഷണ കാമറയും എമര്‍ജന്‍സി ബട്ടനും നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ബസുകളില്‍ എമര്‍ജന്‍സി ബട്ടനും നിരീക്ഷണ കാമറകളും ട്രാക്കിങ് സംവിധാനവും നിര്‍ബന്ധമാക്കുന്നു. 23 സീറ്റില്‍ കൂടുതലുള്ള ബസുകളില്‍ കാമറ നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് യാത്രയില്‍ ബുദ്ധിമുട്ടോ ദുരനുഭവങ്ങളോ ഉണ്ടായാല്‍ എമര്‍ജന്‍സി പാനിക് ബട്ടണ്‍ അമര്‍ത്തണം. ഉടന്‍ സമീപ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കും.

ബസിലെ  സി.സി.ടി.വി കാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ തത്സമയം കാണാം. നിര്‍ദിഷ്ട റൂട്ടില്‍നിന്ന് വഴിതെറ്റി ഓടിയാല്‍ ജി.പി.എസ് സംവിധാനം വഴി അക്കാര്യവും അടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലത്തെും. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്‍െറ ഭാഗമായാണ് ഈ സജ്ജീകരണം നിര്‍ബന്ധമാക്കുന്നതെന്ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. സര്‍ക്കാര്‍ ബസുകള്‍ നിര്‍മിക്കുമ്പോള്‍തന്നെ ഈ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തും. ഉപകരണങ്ങള്‍ ഒന്നിച്ച് വാങ്ങുന്നത് ചെലവുകുറക്കുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ രണ്ടിന് വിജ്ഞാപനം പുറത്തിറക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.