ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ 23കാരനായ കോംഗോ പൗരനെ അടിച്ചുകൊന്നു. സ്വകാര്യ സ്ഥാപനത്തില്‍ വിദേശഭാഷകള്‍ പഠിക്കുന്ന ഒലിവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 11.15ഓടെ വസന്ത്കുഞ്ചിലെ കിഷന്‍ഗഢ് മേഖലയില്‍വെച്ച് ഒലിവയും ഒരു സംഘവുമായി തര്‍ക്കമുണ്ടായി. ഇവിടെനിന്ന് രക്ഷപ്പെട്ട ഒലിവയെ 20 കി.മീറ്റല്‍ പിന്തുര്‍ന്ന സംഘം കല്ലുകൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒലിവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, തര്‍ക്കം നടന്നത് എന്തിനാണെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.