ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിനൊടുവില്‍ ജനപ്രതിനിധികളായി നിയമസഭയിലേക്കത്തെുന്ന കോടിപതികളുടെ എണ്ണത്തില്‍ തമിഴകം മുന്നില്‍. 234 നിയമസഭാ അംഗങ്ങളില്‍ 170 പേരും കോടിപതികളാണ്. ഇതില്‍ മൂന്നുപേര്‍ക്ക് 100 കോടിക്കുമേല്‍ ആസ്തിയുണ്ട്. മുഖ്യമന്ത്രി ജയലളിതക്ക് 113 കോടി രൂപയും കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ എച്ച്. വസന്തകുമാറിന് 337 കോടിയും ഡി.എം.കെ അംഗം എം.കെ. മോഹനന് 170 കോടിയുടെയും സ്വത്തുണ്ട്.
സംസ്ഥാനത്തെ സമ്പന്നനായ നിയമസഭാംഗം ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ മൊത്തവിതരണക്കാരായ വസന്ത് ആന്‍ഡ് കമ്പനിയുടെ ഉടമയായ വസന്തകുമാറാണ്. ശരാശരി 8.21 കോടി രൂപയാണ് നിയമസഭാംഗങ്ങളുടെ സ്വത്ത്. അതേസമയം, 10 ലക്ഷത്തില്‍ കുറവ് സ്വത്തുള്ളത് ഭവാനി സാഗറില്‍നിന്ന് അണ്ണാ ഡി.എം.കെ ടിക്കറ്റില്‍ ജയിച്ച എസ്. ഈശ്വരനാണ്. തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സ്വത്തുവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ തമിഴ്നാട് നിയമസഭയിലെ കോടിപതികള്‍ 70 ശതമാനം വരും.
2011ല്‍ 51 ശതമാനമായിരുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭയില്‍ 83 ശതമാനം കോടിപതികളാണ്, കഴിഞ്ഞതവണ 63 ശതമാനം. എന്‍.ആര്‍ കോണ്‍ഗ്രസ് അംഗം അശോക് ആനന്ദിന്‍െറ സ്വത്ത് 124 കോടിയാണ്. കേന്ദ്രഭരണ പ്രദേശത്തെ ജനപ്രതിനിധിയായ ഏക ശതകോടീശ്വരനും ഇദ്ദേഹമാണ്. ഇവിടെ ആകെയുള്ള 30 അംഗങ്ങളില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ പ്ളസ് ടു, അതിന് താഴെ വിദ്യാഭ്യാസമുള്ളവരാണ്. ഇക്കാര്യത്തില്‍ തമിഴ്നാടിനൊപ്പമാണ് കേരളം 40 ശതമാനം. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍പെട്ടവരുടെ കണക്കില്‍ അയല്‍ സംസ്ഥാനങ്ങള്‍ ഒരേപാതയിലാണ് 19 ശതമാനം.
അതേസമയം 15ാം തമിഴ്നാട് നിയമസഭയില്‍ വനിതാപ്രാതിനിധ്യം 21 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ 16 പേര്‍ ഭരണപക്ഷത്തും ഡി.എം.കെയില്‍ നാലും കോണ്‍ഗ്രസില്‍നിന്ന് ഒരാളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.