പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വിജയം

ചെന്നൈ: ഭരണവിരുദ്ധ വികാരം ശക്തമായ പുതുച്ചേരിയില്‍ പ്രതിപക്ഷമായ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചു. ആകെയുള്ള 30 സീറ്റില്‍ പ്രതിപക്ഷമായ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം 17 സീറ്റുകളില്‍ വിജയിച്ച് കേവല ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് 15 സീറ്റിലും ഡി.എം.കെ രണ്ടു സീറ്റിലും വിജയിച്ചു. ഒറ്റക്ക് മത്സരിച്ച മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസ് എട്ട് സീറ്റായി ചുരുങ്ങി. അണ്ണാ ഡി.എം.കെ നാലു സീറ്റ് നേടി. മാഹിയില്‍ ആറുതവണ എം.എല്‍.എ ആയിരുന്ന കോണ്‍ഗ്രസിലെ ഇ. വത്സരാജ്, എല്‍.ഡി.എഫ് സ്വതന്ത്രനായ രാമചന്ദ്രന്‍ മാഷിനോട് 2139 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കേന്ദ്രഭരണ പ്രദേശത്ത് ജയിച്ച ഏക സ്വതന്ത്രനും മാഹിയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.