ഛണ്ഡിഗഡ്: സഹോദരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാത്തതിന്‍െറ പേരില്‍ അക്രമി രണ്ടുപേരെ വെടിവെച്ച് കൊന്നു. ഹരിയാന സോനിപട് ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഗുണ്ടാസംഘത്തിലുള്ള അജയ് എന്ന കണ്ണുചികാര ബൈക്കില്‍ വരികയായിരുന്ന ജഗ്ബീര്‍ സിങ്, അനില്‍ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്തെ പട്ടാള ഉദ്യോഗസ്ഥന്‍െറ പിതാവും ഇളയ സഹോദരനുമാണ് കൊല്ലപ്പെട്ട ഇരുവരും. പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ളെന്നും ഇയാളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും പൊലീസ് അറിയിച്ചു.
സര്‍പഞ്ച് പദവിയിലേക്ക് മത്സരിക്കുന്ന കൊലയാളിയുടെ സഹോദരനായ സഞ്ജയ് ചികാരക്ക് വോട്ട് ചെയ്തില്ളെന്ന കാരണത്താലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം, കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമികളില്‍ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നെന്നും പട്ടാള ഉദ്യോഗസ്ഥാനായ മേജര്‍ സുശീല്‍ പറഞ്ഞു. പൊലീസ് പിതാവിന് മതിയായ സുരക്ഷ നല്‍കാതെ അവഗണിച്ചെന്നും സുശീല്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.