ആര്‍ക്കും വേണ്ടാതെ മല്യയുടെ ആഡംബര വിമാനം

മുംബൈ: വിജയ് മല്യയുടെ ആഡംബര വിമാനം ലേലത്തിന് വെച്ചെങ്കിലും വാങ്ങാന്‍ ആളില്ല. ഇതേതുടര്‍ന്ന് ലേലം ജൂണ്‍ 29, 30 തീയതികളിലേക്ക് മാറ്റി. മേയ് 12,13 തീയതികളില്‍ ലേലം നടത്താനാണ് സേവന നികുതിവിഭാഗം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഒരു സ്ഥാപനം മാത്രമാണ് ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചത്തെിയത്. ഇതേതുടര്‍ന്നാണ് ലേലം മാറ്റിവെച്ചത്. ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ഒരുകോടി രൂപ മുന്‍കൂര്‍ അടക്കണം.
2006ലാണ് 400 കോടി രൂപ വിലവരുന്ന ജെറ്റ് എയര്‍ബസ് എ 319 വിമാനം മല്യ സ്വന്തമാക്കിയത്. 25 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ കോണ്‍ഫറന്‍സ് റൂം, ലിവിങ് റൂം, ബാര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിമാനത്തിന്‍െറ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 10 കോടിയാണ് ചെലവിട്ടിരുന്നത്. നിലവില്‍ മുംബൈ വിമാനത്താവളത്തില്‍ പൊടിപിടിച്ച് കിടക്കുകയാണ് വിമാനം. മല്യയുടെ മൂന്ന് മക്കളുടെ പേരാണ് വിമാനത്തിനിട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.