സുനന്ദയുടെ മരണം: ഫോറന്‍സിക് പരിശോധനക്ക് പുതിയ സംഘം

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിലയിരുത്തുന്നതിന് ഡോക്ടര്‍മാരുടെ പുതിയ സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്‍െറ ആവശ്യപ്രകാരമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം.
സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും ആന്തരികാവയവങ്ങള്‍ അമേരിക്കയിലയച്ച് പരിശോധിച്ചതിനുശേഷം യു.എസ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടും ഡല്‍ഹി പൊലീസിന്‍െറ പക്കലുണ്ട്. ഇവ രണ്ടും സംബന്ധിച്ച് വൈരുധ്യങ്ങളും വ്യക്തതക്കുറവുമുണ്ട്.
 ഈ സാഹചര്യത്തില്‍ രണ്ടു റിപ്പോര്‍ട്ടുകളും പരിശോധിച്ച് കൃത്യമായ വിവരം നല്‍കാനാണ് പുതിയ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. സുനന്ദയുടെ മരണം വിഷം അകത്തുചെന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2014 ലാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്തെിയത്.
 ആദ്യം പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്ന് രേഖപ്പെടുത്തിയ പൊലീസ് ഒരുവര്‍ഷത്തിനുശേഷം  സംഭവം കൊലപാതകമാണെന്ന് വിലയിരുത്തി കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍, ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഭര്‍ത്താവ് ശശി തരൂറിനെ പൊലീസ് നാലുതവണ ചോദ്യം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.