പാസ്പോര്‍ട്ട് അപേക്ഷ: പൊലീസ് വെരിഫിക്കേഷന്‍ വേഗത്തിലാക്കണമെന്ന് സി.എ.ജി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയിന്മേലുള്ള പൊലീസ് വെരിഫിക്കേഷന് എടുക്കുന്ന കാലതാമസം തടയാന്‍ നടപടി വേണമെന്ന് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളെക്കുറിച്ചുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ശിപാര്‍ശ. 21 ദിവസം കൊണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി എന്നു ഉറപ്പുവരുത്തണമെന്നാണ് നിയമമെന്നിരിക്കെ പല സംസ്ഥാനങ്ങളിലും കണക്കറ്റ കാലതാമസമെടുക്കുന്നു. ഡല്‍ഹി, ആന്ധ്ര, ഗോവ, ഹരിയാന, ചണ്ഡിഗഢ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് യഥാസമയം വെരിഫിക്കേഷന്‍ നടക്കുന്നത്. ഡല്‍ഹിയില്‍ ശരാശരി 12 ദിവസമാണെടുക്കുന്നത്. കേരളത്തില്‍ ഇത് 24 ദിവസമാണ്. യു.പിയില്‍ 57, ബിഹാറില്‍ 71, ബംഗാളില്‍ 90, അസമില്‍ 265 ദിവസങ്ങളാണ് ശരാശരി എടുക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  അപ്പോയ്മെന്‍റുകള്‍ക്കും പാസ്പോര്‍ട്ടുകള്‍ പ്രിന്‍റ് ചെയ്തെടുക്കാന്‍ വരുന്ന കാലതാമസവും കുറക്കാനുള്ള നടപടിവേണമെന്നും ശിപാര്‍ശയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.