ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവെച്ചു. കത്തിലൂടെയാണ് രാജിതീരുമാനം അറിയിച്ചത്. ‘എന്‍െറ പേര് ഇനിയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. ഈയിടെ നടന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത് നീതിപൂര്‍വമായ വിചാരണയും നീതിയും എനിക്ക് ലഭിക്കില്ളെന്നാണ്. അതിനാല്‍ ഞാന്‍ രാജിവെക്കുന്നു’, എന്നാണ് കത്തിലെ വരികള്‍. മല്യയെ പാര്‍ലമെന്‍റില്‍നിന്ന് പുറത്താക്കാന്‍ രാജ്യസഭ എത്തിക്സ് കമ്മിറ്റി കഴിഞ്ഞയാഴ്ച ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. ബാങ്കുകളില്‍നിന്ന് അദ്ദേഹമെടുത്ത 9000 കോടിയുടെ കടം തിരിച്ചടക്കാത്തതിന്‍െറ കാരണം വ്യക്തമാക്കാന്‍ ഒരാഴ്ച സമയവും കരണ്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി നല്‍കിയിരുന്നു. ചൊവ്വാഴ്ച കമ്മിറ്റിയുടെ തീരുമാനം വരുന്നതിന് മുന്നെയാണ് രാജി.
വായ്പയെടുത്ത വകയില്‍ 9000 കോടിയോളം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ മല്യ തിരിച്ചടക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ലണ്ടനിലേക്ക് കടന്നത്. മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും മുംബൈ കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.