ആന്ധ്രയില്‍ ഡെപ്യൂട്ടി ട്രാന്‍. കമീഷണരുടെ അനധികൃത സ്വത്ത് 800 കോടി

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഗതാഗതവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍. മോഹന്‍െറ വീട്ടിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ 800 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടത്തെി. തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധകേന്ദ്രങ്ങളില്‍ അഴിമതിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടത്തെല്‍. ഒൗദ്യോഗികരേഖകള്‍ പ്രകാരം ഇവക്ക് 100-120 കോടി രൂപ മാത്രമേ വിലമതിക്കൂവെങ്കിലും വിപണിവില അനേക ഇരട്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി ബാങ്കുകളില്‍ മോഹന്‍െറ പേരില്‍ രഹസ്യ ലോക്കറുകളുള്ളതായും കണ്ടത്തെിയിട്ടുണ്ട്. ഇവ തുറന്നുപരിശോധിക്കാനുണ്ട്.

ഹൈദരാബാദിലെ ഒന്നിലേറെ കേന്ദ്രങ്ങള്‍ക്കു പുറമെ വിജയവാഡ, അനന്തപുര്‍, കടപ്പ, ബെല്ലാരി, നെല്ലൂര്‍, പ്രകാശം എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. മോഹന്‍െറയും ബന്ധുക്കളുടെയും വീടുകളില്‍നിന്ന് വിലപിടിച്ച രത്നങ്ങളും വൈരക്കല്ലുകളും കണ്ടത്തെിയിട്ടുണ്ട്. ഇയാളെ വിജയവാഡയിലെ അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.