സ്മൃതി ഇറാനിയെ പുറത്താക്കണമെന്ന്; കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയെയും ബന്ദാരു ദത്താത്രേയയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പ റാവുവിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൊവ്വാഴ്ച രാഷ്ട്രപതിയെ കണ്ടു. ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ മൂന്നുപേരെയും പദവികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം.

 പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. വൈസ് ചാന്‍സലര്‍ക്കെതിരായി ഫയല്‍ ചെയ്ത കേസില്‍  പൊലീസ് നടപടി സ്വീകരിച്ചുവരുകയാണ്.

വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ സര്‍വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.