ഐ.ബിയും റോയും ചോദിച്ചത് കശ്മീര്‍ വിഷയത്തില്‍ തന്‍െറ നിലപാട് –ഗീലാനി

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്‍െറ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി യൂനിവേഴ്സിറ്റി മുന്‍ പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനിയോട് റോ, ഐ.ബി ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചത് കശ്മീര്‍ വിഷയത്തിലെ അദ്ദേഹത്തിന്‍െറ നിലപാടിനെക്കുറിച്ച്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങിനെക്കുറിച്ച് അവര്‍ക്ക് കാര്യമായൊന്നും ചോദിക്കാനുണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഡല്‍ഹി പൊലീസ് മാത്രമേ ആ കേസ് അന്വേഷിച്ചിരുന്നുള്ളൂവെന്നും, എന്നാല്‍ തന്‍െറ കേസില്‍ ആഭ്യന്തര മന്ത്രാലയം തന്നെ ഇടപെട്ടത് തന്നെ വേട്ടയാടുന്നതിന്‍െറ ഭാഗമായിട്ടാണെന്നും ഗീലാനി ആരോപിച്ചു.
തന്‍െറ ഭൂതകാലമാണ് ഈ വേട്ടയാടലിന് പിന്നില്‍. 2001ലെ  പാര്‍ലമെന്‍റ് ആക്രമണ കേസില്‍ കുറ്റമുക്തനാക്കിയതിനുശേഷവും പല തവണ ആക്രമണത്തിന് ഇരയായി.
മൂന്ന് വെടിയുണ്ടകള്‍ ഇപ്പോഴും തന്‍െറ ശരീരത്തില്‍ ഉണ്ട്. തന്നെ പ്രതിയാക്കിയുള്ള പുതിയ കേസില്‍ ഒട്ടും ഉത്കണഠയില്ല. പ്രസ് ക്ളബ്ബിലെ പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ  കേസ് നിലനില്‍ക്കില്ളെന്നും ഗീലാനി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.