സര്‍ക്കാറിനുവേണ്ടി സെന്‍സര്‍ഷിപ്പുമായി ഫേസ്ബുക്കും

ന്യൂഡല്‍ഹി: സര്‍ക്കാര്‍വിരുദ്ധ പ്രസ്താവനകളും വാര്‍ത്തകളും ചിത്രങ്ങളുമടങ്ങിയ പോസ്റ്റുകള്‍ ഫേസ്ബുക് തടയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ നിരവധി പോസ്റ്റുകളാണ് മായ്ച്ചുകളഞ്ഞത്. സവര്‍ണസ്ത്രീകളുടെ നേതൃത്വത്തില്‍ ദലിത് സ്ത്രീകളെ നഗ്നരാക്കി റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ കഴിഞ്ഞദിവസങ്ങളില്‍ തടയപ്പെട്ടു.


ഇന്ത്യന്‍ മുസ്ലിംകളെ പരിഹസിക്കുംവിധം വന്ന ഒരു ട്വീറ്റിന് മറുപടി നല്‍കിയ ആളുടെ അക്കൗണ്ടും താല്‍ക്കാലികമായി തടഞ്ഞു. സംഘ്പരിവാറിന്‍െറ ആദ്യകാലനേതാക്കളെ വിമര്‍ശിക്കുന്ന ചിത്രം ഉപയോഗിച്ചവര്‍ക്കും വിലക്കുവന്നു. മറ്റുള്ളവര്‍ സംഘടിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍െറ അടിസ്ഥാനത്തിലാണ് പല പോസ്റ്റുകളും ഫേസ്ബുക് തടയാറ്.


എന്നാല്‍, അവ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടാറുണ്ട്. എന്നാല്‍, അത്തരം നടപടിക്രമമില്ലാതെയാണ് പല പോസ്റ്റുകളും ചിത്രങ്ങളും നീക്കുന്നത്. കേന്ദ്രസര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരായ നിര്‍ജ്ഹരി സിന്‍ഹ, മാധ്യമപ്രവര്‍ത്തക സീമാ മുസ്തഫ തുടങ്ങിയവരും ഫേസ്ബുക് സെന്‍സര്‍ഷിപ്പിനിരയായി. കൂടാതെ, പല പ്രമുഖരുടെയും അക്കൗണ്ടുകള്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.