ഡറാഡൂണ്‍: അവിശ്വാസപ്രമേയം നേരിടാനൊരുങ്ങുന്ന ഉത്തരാഖണ്ഡിലെ ഹരിഷ് റാവത്ത് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ചു ഭരണകക്ഷി എം.എല്‍.എമാര്‍കൂടി തങ്ങളോടൊപ്പം ചേരുമെന്ന് ബി.ജെ.പിയുടെ അവകാശവാദം. സമയമാവുമ്പോള്‍ ഇവര്‍ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി വക്താവ് മുന്നാ സിങ് ചൗഹാന്‍ പറഞ്ഞു. മാര്‍ച്ച് 28ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
വിമതരില്‍ കോണ്‍ഗ്രസിന്‍െറയും സഖ്യകക്ഷിയായ പുരോഗമന ജനാധിപത്യ മുന്നണിയുടെയും എം.എല്‍.എമാരുണ്ടെന്നും എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ളെന്നും ഇതിന്‍െറ പേരില്‍ സ്പീക്കര്‍ക്ക് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നിയമം അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി കൈകോര്‍ത്തതോടെയാണ് ഹരീഷ് റാവത്ത് മന്ത്രിസഭ ആടിയുലയാന്‍ തുടങ്ങിയത്. തുടര്‍ന്ന് പ്രതിപക്ഷം മന്ത്രിസഭക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.
70 അംഗ നിയമസഭയില്‍ കേണ്‍ഗ്രസിന് 36 അംഗങ്ങളാണുള്ളത്. പുരോഗമന ജനാധിപത്യ മുന്നണിയുടെ ആറ് അംഗങ്ങളുടെ പിന്തുണയും മന്ത്രിസഭക്കുണ്ട്.
28 അംഗങ്ങളുള്ള ബി.ജെ.പി വിമത എം.എല്‍.എമാരുടെ പിന്തുണയോടെ മന്ത്രിസഭയെ താഴെയിറക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.