‘ടൈം 100’ സ്വാധീനിച്ച വ്യക്തികള്‍: പട്ടികയില്‍ നരേന്ദ്രമോദിക്കും സാനിയക്കും സാധ്യത

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍െറ ലോകത്തില്‍ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെന്നിസ് താരം സാനിയ മിര്‍സയും ഇടം പിടിക്കാന്‍ സാധ്യത. മാഗസിന്‍െറ അവസാന ഘട്ട വോട്ടെടുപ്പിലേക്കുള്ള 127 പേരുടെ പട്ടികയിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഇവരെക്കൂടാതെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ,മൈക്രോസോഫറ്റ് സി.ഇ.ഒ സത്യ നാദല്ളെ, ലാറി പേജ്, ഉസൈന്‍ ബോള്‍ട്ട്, സുക്കര്‍ ബര്‍ഗ്, ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, വ്ളാദിമിര്‍ പുടിന്‍ തുടങ്ങിയവരും 127 പേരുടെ പട്ടികയിലുണ്ട്.

‘ടൈം 100’ലിസ്റ്റ് അടുത്ത മാസമാണ് പ്രസിദ്ധീകരിക്കുക. ടൈം മാഗസിന്‍െറ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനിച്ച ലോകത്തിലെ 100 വ്യക്തികളില്‍ ഒരാള്‍ മോദിയായിരുന്നു.

 

 

 

 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.