ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

നാരായണ്‍പൂര്‍ ജില്ലയിലെ ബേഖാ ഗ്രാമത്തില്‍ 171 ബറ്റാലിയന്‍നിലെ ബി.എസ്.എഫ് ജവാന്‍മാരും സിവില്‍ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യത്തിനിടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. മാവോവാദികള്‍ വെടിവെപ്പു നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പുരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.