ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം വ്യാഴാഴ്ച. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകീട്ട് നാലിനാണ് വിക്ഷേപണം. പി.എസ്.എല്‍.വി-സി 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തെിക്കും. പി.എസ്.എല്‍.വിയുടെ 34ാമത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റിന്‍െറ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്. 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1എഫിന് 12 വര്‍ഷമാണ് ആയുസ്സ്. ഗതിനിര്‍ണയ പ്രക്രിയയില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം ഇതും വ്യക്തമായ പങ്ക് വഹിക്കും.
പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് -1എ 2013 ജൂലൈ ഒന്നിന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലത്തെിച്ചിരുന്നു. 1ബി 2014 ഏപ്രില്‍ നാലിനും 1സി അതേവര്‍ഷം ഒക്ടോബറിലും 1ഡി 2015 മാര്‍ച്ച് 28നും വിക്ഷേപിച്ചു. 1ഇ ഈ വര്‍ഷം ജനുവരി 20ന് വിക്ഷേപിച്ചു. 1എഫ്, 1ജി എന്നിവയാണ് ഇനി വിക്ഷേപിക്കാനുള്ളവ. ഏപ്രില്‍ മധ്യത്തോടെ ഐ.ആര്‍.എന്‍.എസ്.എസ് -1ജി ഭ്രമണപഥത്തിലത്തെിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇതോടെ ഗതി നിര്‍ണയത്തിന് ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.