പനാജി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ-മോസ്കോ വിമാനം പുറപ്പെടാന്‍ വൈകി. 89 ഇന്ത്യക്കാരും നാലു വിദേശികളുമായി ഞായറാഴ്ച ഉച്ചക്കു രണ്ടുമണിക്കാണ് വിമാനം എത്തിയത്. രണ്ടു മണിക്ക് എത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചതായി വിദേശ് സിങ് എന്നയാള്‍ ഫോണ്‍ വിളിച്ച് പറയുകയായിരുന്നെന്ന് കാലാഗ്യൂട്ട് എസ്.ഐ മര്‍ലോണ്‍ ഡിസൂസ പറഞ്ഞു. സുഹൃത്ത് രാജുവില്‍നിന്നാണ് ഇദ്ദേഹത്തിനു വിവരംലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഗോവയില്‍നിന്ന് 2.25നായിരുന്നു വിമാനം പുറപ്പെടേണ്ടത്. ഡിസൂസ വിവരം സംസ്ഥാന പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കുകയും നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡാബോലിം വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയും പരിശോധന നടത്തുന്നതിനായി മാറ്റുകയും ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടത്തൊനായില്ല.
x
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.