കേന്ദ്ര ഇടപെടലിൽ നിന്ന് ഡൽഹി സർക്കാറിന് 'ആസാദി' വേണമെന്ന് കെജ്രിവാൾ

ന്യുഡൽഹി: കനയ്യ കുമാറിന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് 'ആസാദി' മുദ്രാവാക്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും. ലഫ്റ്റണന്‍റ് ഗവർണറുടെയും കേന്ദ്രത്തിന്‍റെയും ഇടപെടലിൽ നിന്ന് സർക്കാറിന് ആസാദി( സ്വാതന്ത്ര്യം) വേണമെന്ന് കെജ് രിവാൾ ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് കെജ് രിവാളിന്‍റെ ട്വീറ്റ്.

ഞങ്ങളുടെ ആവശ്യവും സ്വാതന്ത്ര്യമാണ്. ലഫ്. ഗവർണറുടെയും കേന്ദ്രത്തിന്‍റെയും ഇടപെടലിൽ നിന്നുള്ള സ്വാതന്ത്ര്യം. തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം. രാഷ്ട്രീയ ധാർഷ്ട്യത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.