തിരുവനന്തപുരം: മലയാളി പത്രപ്രവര്‍ത്തകന്‍ ഉല്ലേഖ് കുമാറിന് സംഘപരിവാറില്‍ നിന്നും വധഭീഷണി. സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ക്കെതിരെ എഴുതാതെ ജെ.എന്‍.യു വിദ്യാര്‍ഥികളെ അനുകൂലിച്ച് ലേഖനമെഴുതിയാല്‍ പാഠം പഠിപ്പിക്കുമെന്നും ഭീഷണിയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേദ്ര മോദിയുടെ വിജയതന്ത്രത്തെ കുറിച്ച് ‘വാര്‍ റൂം’ എന്ന പേരില്‍ പുസ്തികമെഴുതിയ ആളാണ് ഉല്ലേഖ് കുമാര്‍. നേരത്തെ ജെ.എന്‍.യു സംഭവത്തെ കുറിച്ച് ഇദ്ദേഹം മലയാളം വാരികയില്‍ ലേഖനമെഴുതുകയും ചെയ്തിരുന്നു. നിലവിൽ ഓപ്പണ്‍ മാഗസിന്‍െറ ലേഖകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.