യു.പി മുഖ്യമ​ന്ത്രി സ്ഥാനാർഥിയാവാനില്ലെന്ന്​ ഷീല ദീക്ഷിത്​

ന്യൂഡൽഹി:  അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ  മുഖ്യമന്ത്രി സ്ഥാനാർഥിയാവാനില്ലെന്ന് ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം അവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചനകൾ.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശാന്ത് കിഷോറിെൻറ നിർദേശ പ്രകാരമാണ് കോൺഗ്രസ് നേതൃത്വം ഷീല ദീക്ഷിതിനെ  മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിച്ചത്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പ്രശാന്ത് കിഷോറിെൻറ നിർദേശം. ഡൽഹിയിൽ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന  പ്രവർത്തന പരിചയവും യു.പിയിലെ കുടുംബ ബന്ധങ്ങളും പരിഗണിച്ച് ഷീല ദീക്ഷിതിനോട് മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

ഇൗ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ 400 കോടിയുടെ വാട്ടർ ടാങ്കർ അഴിമതിക്കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി നൽകിയ പരാതി ലഫ്റ്റനൻറ് ഗവർണർ നജീബ് ജങ് കേന്ദ്ര സർക്കാറിന് അയച്ചിരുന്നു.

യു.പിയില്‍ നിലവില്‍ കോണ്‍ഗ്രസിന് നാലാം സ്ഥാനമാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ബി.ജെ.പി പാര്‍ട്ടികളുടെ പിറകിലുള്ള കോണ്‍ഗ്രസ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ മുന്നിലത്തൊനാണ് ശ്രമിക്കുന്നത്. ഷീലാ ദീക്ഷിതിന് പഞ്ചാബിന്‍റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കണമെന്നും നേരത്തെ കോണ്‍ഗ്രസില്‍ അഭിപ്രായമുയർന്നിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് പഞ്ചാബിന്‍റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ 1984 സിഖ് കലാപത്തില്‍ ആരോപണ വിധേയനായ കമല്‍ നാഥിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.