ഭോപാല്‍: പ്രസവവേദനയിലായ യുവതിയെ രക്ഷിക്കാന്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ സുഖപ്രസവവും നടന്നു. ഹൈദരാബാദ്-ഡെക്കാന്‍ എക്സ്പ്രസ് ട്രെയിന്‍ മധ്യപ്രദേശിലെ ബിന സ്റ്റേഷനിലത്തെുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം സെക്കന്ദരാബാദില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സവിത എന്ന 24കാരിക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ വനിതാഡോക്ടറോടും ആശുപത്രി ജീവനക്കാരോടും സ്റ്റേഷനിലത്തൊന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ട്രെയിന്‍ ബിന സ്റ്റേഷനിലത്തെുന്നതിന് 10 മിനിട്ട് മുമ്പ് സവിത ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ബിനായില്‍ സ്റ്റോപ് ഇല്ലാഞ്ഞിട്ടും ട്രെയിന്‍ നിര്‍ത്തി ഡോക്ടര്‍ അമ്മയെയും കുഞ്ഞിനെയും പരിശോധിച്ചു.
ആവശ്യമെങ്കില്‍ ആശുപത്രിയിലാക്കാമെന്നും ഭര്‍ത്താവ് കാംതയോട് നിര്‍ദേശിച്ചു. എന്നാല്‍, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതിനാല്‍ അത് വേണ്ടെന്നുവെച്ചു. തുടര്‍ന്ന് ട്രെയിന്‍യാത്ര തുടരുകയും ചെയ്തു. ഒരുമാസം മുമ്പ് എയിംസിലെ ഡോക്ടറായ യുവതിക്ക് യാത്രക്കിടെ ഹൃദയാഘാതമുണ്ടായപ്പോള്‍ ട്രെയിന്‍ ബിന സ്റ്റേഷനില്‍ നിര്‍ത്തുകയും ചികിത്സ ലഭ്യമാക്കി മറ്റൊരു ട്രെയിനില്‍ ഭോപാലിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.