അഹ്മദാബാദ്: 2002 ഫെബ്രുവരി 28നായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി ഹൗസിങ് കോളനിയില്‍ രാജ്യത്തെ നടുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. കോണ്‍ഗ്രസിന്‍െറ മുന്‍ രാജ്യസഭാംഗം ഇഹ്സാന്‍ ജാഫരി ഉള്‍പ്പെടെ 69 പേരാണ് സായുധരായ അക്രമിസംഘത്തിന് ഇരയായത്. അഹ്മദാബാദ് നഗരത്തിന് കിഴക്ക് ചാമന്‍പുരയിലെ മുസ്ലിം ഭൂരിപക്ഷ കോളനിയാണിത്. 18 ബംഗ്ളാവുകളിലും ആറ് ഫ്ളാറ്റുകളിലുമായി നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. ഗുജറാത്ത് കലാപം ആരംഭിച്ചതിന്‍െറ രണ്ടാം ദിവസംതന്നെ ഹിന്ദുത്വവാദികള്‍ ഇവിടെയത്തെി അക്രമമഴിച്ചുവിടുകയായിരുന്നു. പെട്രോള്‍ബോംബുകളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് തീവെച്ച കലാപകാരികള്‍ ഇഹ്സാന്‍ ജാഫരിയുള്‍പ്പെടെയുള്ളവരെ ജീവനോടെ ചുട്ടുകൊന്നു. ആദ്യം 35 പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് മരണം 69 എന്ന് സ്ഥിരീകരിച്ചു.
ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപം നിമിഷങ്ങള്‍ക്കകം തന്നെ ഗുജറാത്തിന്‍െറ ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരുന്നു. അഹ്മദാബാദിനടുത്ത ചാമന്‍പുരയിലേക്കും അതിന്‍െറ തീപ്പൊരിയത്തൊന്‍ അധികം വൈകിയില്ല. ആ ദിവസത്തെ സകിയ ജാഫരി ഓര്‍ക്കുന്നതിങ്ങനെയാണ്: അദ്ദേഹത്തിന്‍െറ (കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി)കൈയില്‍ ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. പക്ഷെ, 8000ഓളം വരുന്ന ആ ജനക്കൂട്ടത്തെ അതുകൊണ്ട്പിരിച്ചുവിടാനാകുമോ? എങ്കിലൂം അവസാന ശ്രമമെന്ന നിലയില്‍ ആകാശത്തേക്കൊന്ന് നിറയൊഴിച്ചു നോക്കി. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. മുസ്ലിംകള്‍ ധാരാളമുള്ള കോളനിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഉറപ്പായതോടെ, അവിടുത്തെ മിക്ക കുടുംബങ്ങളും ഞങ്ങളുടെ വീട്ടില്‍ അഭയം തേടി. പുറത്ത് ആക്രമികളത്തെുമ്പോള്‍ ഇഹ്സാന്‍ ജാഫരി ടെലിഫോണില്‍ പൊലീസിന്‍െറ സഹായം തേടുകയായിരുന്നു. പക്ഷെ, ഒരാളും രക്ഷക്കത്തെിയില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്തു. ‘ആക്രമികള്‍ കെട്ടിടം ലക്ഷ്യമാക്കി പെട്രോള്‍ ബോംബ് എറിയാന്‍ തുടങ്ങി. ഇതോടെ മരണം അകലയല്ളെന്ന് ഞങ്ങള്‍ക്കുറപ്പായി. രാവിലെ 10.30ഓടെ, വീടിന്‍െറ മുകള്‍ നിലയിലേക്ക് പോകാന്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ തമ്മിലെ അവസാന കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരയോടെ, മതില്‍കെട്ട് തകര്‍ന്ന് അവര്‍ ഞങ്ങള്‍ക്കടുത്തേക്ക് ചീറിയത്തെി. പുറത്തുണ്ടായിരുന്ന രണ്ട് സെക്യൂരിറ്റിക്കാരെ ജീവനെടുത്താണ് അവര്‍ തുടങ്ങിയത്. പിന്നെ, വീട്ടിലാകെ തീയും പുകയും ഉയര്‍ന്നു.
മറ്റുവീടുകളില്‍നിന്ന് കൊള്ളചെയ്തുകൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചും അവിടെ സ്ഫേടനം നടത്തി. നിമിഷങ്ങള്‍ക്കകം എല്ലാം തീര്‍ന്നു. നാല് മണിയോടെ പൊലീസത്തെുമ്പോഴേക്കും ഞങ്ങളില്‍ ഏതാനും പേരൊഴികെ തിരിച്ചറിയാനാകാത്ത വിധം അഗ്നിക്കിരയായിരുന്നു.’ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷിച്ച പത്ത് വംശഹത്യ കേസുകളില്‍ ഒന്നായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി സംഭവം. സകിയ ജാഫരിയുടെ നേതൃത്വത്തില്‍ വലിയ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ്് മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍െറ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് രൂപം നല്‍കുന്നത്. എന്നാല്‍, 2012ല്‍ എസ്.ഐ.ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഒരു കാലത്ത് തുണിമില്‍ വ്യവസായങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി ഉള്‍പ്പെടുന്ന പ്രദേശം. തികച്ചും സമാധാന പൂര്‍ണമായ ജീവിതം നയിച്ചവരായിരുന്നു അവര്‍. അതിനിടയിലാണ് ഹിന്ദുത്വ തീവ്രവാദികള്‍ അവിടം തകര്‍ത്തത്. ഇന്ന് ഗുല്‍ബര്‍ഗ് സൊസൈഒരു പ്രേതാലയം പോലെ നിലകൊള്ളുന്നു. അവിടേക്ക് ആരും തിരിച്ചത്തെിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.